വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന കണത്താർകുന്നം സ്വദേശി മരിച്ചു

കാരാളിമുക്കിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

ശാസ്താംകോട്ട : വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.പടിഞ്ഞാറെ കല്ലട കണത്താർകുന്നം വീണാലയത്തിൽ സുധാകരൻ(62) ആണ് മരിച്ചത്.മാർച്ച് രണ്ടിന് കാരാളിമുക്ക് പെട്രോൾ പമ്പിനു സമീപം ഓട്ടോയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ഞായർ) രാവിലെ 10 നാണ് മരണം സംഭവിച്ചത്.ഭാര്യ:ചന്ദ്രമതി.മക്കൾ :വീണ,വൃന്ദ.സംസ്കാരം തിങ്കൾ രാവിലെ 9:30 ന് വീട്ടുവളപ്പിൽ.

Advertisement