മദ്യം നല്‍കി മോഷണം; പ്രതി അറസ്റ്റില്‍

കൊല്ലം . മദ്യം നല്‍കി ബോധരഹിതനാക്കി സ്വര്‍ണ്ണ മാലയും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. മങ്ങാട് ചാത്തിനാകുളം ചേരിയില്‍ കുമാരി മന്ദിരം വീട്ടില്‍ ബിനു ആണ് കൊല്ലം വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

പുന്നത്തല സ്വദേശി കൃഷ്ണന്‍കുട്ടിയുടെ സ്വര്‍ണ്ണ മാലയും മൊബൈല്‍ഫോണുമാണ് പ്രതി മോഷ്ടിച്ചെടുത്തത്. കഴിഞ്ഞ മാസം 18 നാണ് കേസിനാസ്പദമായ സംഭവം. കാവല്‍ ജംഗ്ഷനില്‍ നിന്നിരുന്ന കൃഷ്ണന്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ബിനു മദ്യപിക്കാന്‍ ഇയാളുമായി തോപ്പില്‍ കടവ് ബോട്ട് ജട്ടിയില്‍ എത്തി. കൃഷ്ണന്‍കുട്ടിയെ മദ്യം നല്‍കി ബോധരഹിതനാക്കിയ ശേഷം പ്രതി ഇയാളുടെ മാലയും ഫോണും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. കൃഷ്ണന്‍കുട്ടി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐ അനീഷ് എസ്സിപിഒ ശ്രീജു സിപിഒ ദീപു ദാസ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement