അനന്തരവന് കുത്തേറ്റു; അമ്മാവൻ അറസ്റ്റിൽ

അഞ്ചൽ:മാതാവിനെ അമ്മാവൻ ഉപദ്രവിക്കുന്നത് തടഞ്ഞ യുവാവിന് കുത്തേറ്റു. ചണ്ണപ്പേട്ട പോത്തൻപാറ താഴെമീൻകുളം രമേഷ് ഭവനിൽ രഞ്ജിത്തിനാണ് (18) കുത്തേറ്റത്. ഇയാളുടെ മാതാവിൻ്റെ സഹോദരനായ രമേശനെ (47) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് എടുത്തു. അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ രഞ്ജിത്തിനെ ഇലക്ട്രിക്കൽ വയർ മുറിക്കുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി 9:30 ന് ആയിരുന്നു സംഭവം. വയറിന് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആയ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ എരൂർ പോലീസ് രാത്രിയിൽ തന്നെ പ്രതിയെ പിടികൂടി. സി ഐ
വിനോദ്, എസ്. ഐ. ശരലാൽ, എ.എസ്. ഐ. ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, അനിമോൻ, ആദർശ് മോഹൻ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Advertisement