സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ ട്രേഡുകളിലായി അപ്രന്റിസുമാരുടെ 1785 ഒഴിവിലേക്ക് അപേ ക്ഷ ക്ഷണിച്ചു

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേ വിവിധ ട്രേഡുകളിലായി അപ്രന്റിസുമാരുടെ 1785 ഒഴിവിലേക്ക് അപേ ക്ഷ ക്ഷണിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേ ക്ക് കീഴിൽ വിവിധയിടങ്ങളിലുള്ള വർക്ക്ഷോപ്പുക ളിലും യൂണിറ്റുകളിലുമായിരിക്കും നിയമനം. പത്താംക്ലാസ് പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽ ഡർ, ഡീസൽ മെക്കാനിക്, മെഷീനിസ്റ്റ്, പെയിന്റർ, റെഫ്രിജറേറ്റർ ആൻഡ് എ.സി. മെക്കാനിക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനി ക്, കേബിൾ ജോയന്റർ/ക്രെയിൻ ഓപ്പറേറ്റർ, കാർപ്പെന്റർ, വയർ മാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, മെഷീൻ ടൂൾ മെയിന്റനൻസ് മെക്കാനിക്, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ. യോ ഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകൃത ഐ.ടി.ഐ. കോഴ്സ് വിജയവും. അപേക്ഷ iroams.com/RRCSER വഴി നൽകാം. അവസാനതീയതി: ഫെബ്രുവരി രണ്ട്.

Advertisement