ശാസ്താംകോട്ട തടാകത്തിൽ വീണ് വലിയപാടം സ്വദേശി യുവാവ് മരിച്ചു

ശാസ്താംകോട്ട:ശാസ്താംകോട്ട തടാകത്തിൽ വീണ് വലിയപാടം സ്വദേശിയായ യുവാവ് മരിച്ചു. പടിഞ്ഞാറെ കല്ലട വലിയ പാടം പള്ളിക്കൽ വീട്ടിൽ അനിൽകുമാർ(45) ആണ് മരിച്ചത്.ഇന്ന് (വെള്ളി) രാവിലെ എട്ടോടെയാണ് സംഭവം.വിവരമറിഞ്ഞ്
ശാസ്താംകോട്ടയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് മൃതദേഹം കണ്ടെടുത്തത്.അനന്തര നടപടികൾക്കായി മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.ശാസ്താംകോട്ട പോലീസ് കേസ്സെടുത്തു.

Advertisement