ചെറിയഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളിയെ ചവറക്ക് പടിഞ്ഞാറ് വള്ളം മറിഞ്ഞ് കാണാതായി

കരുനാഗപ്പള്ളി.ആലപ്പാട് ചെറിയഴീക്കലിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളിയെ വള്ളം മറിഞ്ഞ് കാണാതായി ആലപ്പാട് കടവത്തയ്യത്ത് ലീലാകൃഷ്ണ (53)നെയാണ് കാണാതായത്. രാത്രി 12 മണിയോടെ ചവറക്ക് പടിഞ്ഞാറ് വശം വെച്ച് കരിയർ വള്ളം മറ്റൊരു വള്ളവുമായി കൂട്ടിമുട്ടിയാണ് അപകടം നടന്നത്.കോസ്റ്റൽ പോലീസും നാട്ടുകാരും തെരച്ചിൽ തുടരുന്നു.അഴീക്കൽ ഹാര്‍ബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ സിന്ദൂര വർണ്ണൻ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

Advertisement