മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടന്‍ ജലരാജാക്കന്മാര്‍

കൊല്ലം . കേരളത്തിലെ ജലരാജാക്കന്മാരെ അഷ്ടമുടിക്കായലിലെ കുഞ്ഞോളങ്ങള്‍ നിര്‍ണയിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽ തെക്കതിൽ ചുണ്ടൻ ആണ് ആ കരുത്തിന്‍റെ രാജാക്കന്മാര്‍. സംസ്ഥാനത്തെ വിവിധ വള്ളംകളി മത്സരങ്ങളെ ഒരുമിച്ച് ചേര്‍ത്ത് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിൽ ആണ് കാട്ടിൽ തെക്കതിൽ ചുണ്ടൻ ജേതാക്കളായത്. അവസാന ലീഗ് മത്സരമായ പ്രസിഡൻറ് ട്രോഫിയിൽ പരാജയപ്പെട്ടെങ്കിലും പോയിൻ്റ് നിലയിൽ ഒന്നാമതെത്തിയതോടെയാണ് കാട്ടിൽ തെക്കതിൽ സിബിഎൽ വിജയികളായത്.

അഷ്ടമുടിക്കായലിലെ ആവേശ തുഴച്ചിലിന്ന് ഒടുവിൽ ഇക്കൊല്ലത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിന് വര്‍ണാഭമായ സമാപനമായി. നെഹ്റു ട്രോഫി കിരീടത്തോടെ ജൈത്രയാത്ര തുടങ്ങിയ മഹാദേവി കാട് ചുണ്ടന് വിജയത്തില്‍ വള്ളപ്പാട് മുന്നിലായിരുന്നു എപ്പോഴഉം. 11 വള്ളംകളി മത്സരങ്ങളിൽ എട്ടിലും ഒന്നാമതെത്തിയാണ് അന്തിമ കിരിടം സ്വന്തമാക്കിയത്. എന്നാൽ ലീഗിലെ അവസാന മത്സരമായ പ്രസിഡൻറ് ട്രോഫി ജലോത്സവത്തിൽ മഹാദേവികാട് ചുണ്ടൻ രണ്ടാമതായി. എങ്കിലും മുഴുവൻ മത്സരങ്ങളുടെയും പോയിന്റിന്റെ അടിസ്ഥാനത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം സ്വന്തമാക്കി.

കുമരകം എൻ സി ഡി സി തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് പ്രസിഡൻസ് ട്രോഫിയിൽ ഒന്നാമതെത്തിയത്.

25 ലക്ഷം രൂപയും കിരീടവും ആണ് സിബിഎൽ ജേതാക്കൾക്ക് ലഭിച്ചത്.

Advertisement