ആലപ്പുഴ: കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന് ഉച്ചക്ക് രണ്ടു മണിമുതൽ പമ്പയാറ്റിൽ അരങ്ങേറും.

ഉച്ചക്ക് 1.30 നു ജില്ലാ കളക്ടർ രേണുരാജ് ഐ എ എസ് പതാക ഉയർത്തും. 2.35 ന് ജലഘോഷയാത്ര കൊടിക്കുന്നിൽ സുരേഷ് എം പി ഫ്‌ലാഗ് ഓഫ് ചെയ്യും. ഇടവേളയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉൽഘാടനം ചെയ്യും

വൈകിട്ട് അഞ്ചിന് സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിക്കും. രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശ്ശേരി തറവാട്ടിലും കല്ലൂർക്കാട് ബസിലിക്കയിലും തിരുവിതാംകൂർ ദേവസ്വം അധികാരികൾ നടത്തുന്ന ആചാരാനുഷ്ഠാനങ്ങൾക്ക് ശേഷമാണ് വളളംകളി ആരംഭിക്കുക.