ബി ഹരികുമാറിന്റെ നിര്യാണത്തിൽ കുന്നത്തൂര്‍ പിറവി സാംസ്കാരികവേദി അനുശോചിച്ചു

ശാസ്താംകോട്ട . ഈ വി.കൃഷ്ണപിള്ളയുടെ ചെറുമകനും നടൻ അടൂർ ഭാസിയുടെ അനന്തരവനുമായ ബി. ഹരികുമാറിന്റെ നിര്യാണത്തിൽ കുന്നത്തൂര്‍ പിറവി സാംസ്കാരികവേദി അനുശോചിച്ചു. പിറവി സാംസ്ക്കാരിക സമിതി ഏർപ്പെടുത്തിയ ഈ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് നിർണ്ണയ കമ്മിറ്റിയുടെ ചുമതലക്കാരൻ എന്ന നിലയിലും സാഹിത്യം സിനിമ എന്നീ മേഖലയിലെ നിരവധി പ്രശസ്തരെ അവാർഡ് സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിനും ചുക്കാൻ പിടിച്ച വ്യക്തിയായിരുന്നു ഹരികുമാര്‍ എന്ന് സമിതി പ്രസിഡന്റ് ജി. നകുലകുമാർ അനുസ്മരിച്ചു . നിരവധി കഥകൾ മലയാളത്തിന് സംഭാവന ചെയ്ത എഴുത്തുകാരൻ നടൻ എന്നീ നിലകളിലും തിളങ്ങിയ അദ്ദേഹത്തിന്റെ വേർപാടിൽ പിറവി സാംസ്ക്കാരിക ആദരാഞ്ജലികൾ അർപ്പിക്കുന്നതായി നകുലകുമാര്‍ പറഞ്ഞു.

Advertisement