ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കടമ്പനാട്ട് തിരിതെളിഞ്ഞു

ശാസ്താംകോട്ട : ശാസ്താംകോട്ട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് കടമ്പനാട്ട് തിരിതെളിഞ്ഞു.ഉപജില്ലയിലെ 61
സകൂളുകളിൽ നിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.കെആർകെപിഎം ബി.എച്ച്.എസ്, വി.എച്ച്.എസ്.എസ്,വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ,വിവേകാനന്ദ എൽ.പി.എസ്,വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി 6 വേദികളിലാണ് മൽസരങ്ങൾ നടക്കുന്നത്.

കലോത്സവത്തിന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എംഎൽഎയും കലാമേള ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാറും നിർവഹിച്ചു.കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി,ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ പി.ശ്യാമളയമ്മ എന്നിവർ പ്രസംഗിച്ചു.ശാസ്താംകോട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുജാകുമാരി പി.എസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.സജീവ് കുമാർ നന്ദിയും പറഞ്ഞു.

Advertisement