ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പ്രമേഹ രോഗനിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു

കൊല്ലം. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് കൊല്ലം ജനമൈത്രി പൊലീസും മെഡിട്രീന ഹോസ്പിറ്റലും സംയുക്തമായി സൗജന്യ പ്രമേഹ രോഗനിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ക്യാമ്പ്, ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

മെഡിട്രീന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എലിസബത്ത് ജോൺ സക്കറിയയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൺസൾട്ടന്റ് ഫിസിഷ്യൻമാരായ ഡോ.ലുലു സിറിയക്, ഡോ.എസ്.ഷഫീഖ് എന്നിവർ ഡയബറ്റിക് ദിന സന്ദേശം നൽകി. അഡി. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സോണി ഉമ്മൻ കോശി, ക്രൈം ബ്രാഞ്ച് എ.എസ്.ഐ ജിജു സി നായർ, മെഡിട്രീന ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറകർ ഡോ.പ്രതാപ്കുമാർ എന്നിവർ സംസാരിച്ചു .

Advertisement