സിഗററ്റിന്റെ ഷെയർ നൽകിയില്ല: യുവാക്കളെ വെട്ടി പരിക്കേൽപിച്ചു.’

അഞ്ചൽ.സിഗരറ്റ് വലിക്കുന്നതിനിടെ പകുതി ചോദിച്ചിട്ട്നല്കാത്തതിനു, ഓട്ടോഡ്രൈവർമാരെ വെട്ടിപരിക്കേൽപ്പിച്ചു.
പനച്ചവിളയിലാണ് സംഭവം.വെട്ടേറ്റ ഇടമുളക്കൽ ഓട്ടോ സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെമീറും ,അജ്മലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ അഞ്ചൽ പനച്ചവിളസ്വദേശിആംബുജിഎന്നുവിളിക്കുന്നഅമിത്ത്, പനയംച്ചേരിസ്വാദേശി അജിത്ത്എന്നിവരെഅഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 8 മണിയോടുകൂടി പനച്ച വിള പെട്രോൾപമ്പിനുസമീപത്തെ കടയുടെ സൈഡിൽ നിന്ന്പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചുബൈക്കിലേത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല തുടർന്ന് യുവാക്കൾ ഷെമീറിനേ മർദ്ദിച്ചു.

ഓട്ടോ ഡ്രൈവറായ ഷെമീർ മർദ്ദനത്തിൽ നിന്നും രക്ഷപെടാൻ ഓട്ടോറിക്ഷഎടുത്തു ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിൽ എത്തുകയായിരുന്നു.

ഷെമീറിനെ പിന്തുടർന്ന് ബൈക്കിലേത്തിയ യുവാക്കൾ വാൾ ഉപയോഗിച്ചുകൊണ്ട്ഷെമീറിന്റെ ഓട്ടോറിക്ഷയുടെ പിൻഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഷമീറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.ഇത് തടയാനെത്തിയമറ്റൊരുഓട്ടോഡ്രൈവറായ അജ്മലിനേ പിൻഭാഗത്ത് വെട്ടിപരിക്കേൽപ്പിക്കുകയുംസ്ഥലത്ത്ഭീകരാന്തരീക്ഷംസൃഷ്ടിക്കുകയും ചെയ്തു.

പോലീസ് എത്തുന്നതിനിടെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.
പോലീസ് നടത്തിയഅന്വേഷണത്തിനോടുവിൽപ്രതികളെഇന്നലെരാത്രിയിൽപനയംചേരിഭാഗത്തു നിന്നും പിടികൂടി.

.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement