തെങ്ങില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി

കുണ്ടറ : എഴുകോണ്‍ വട്ടമണ്‍കാവില്‍ തെങ്ങില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തി. വട്ടമണ്‍കാവ് പാറപ്പുറം ചിറ്റാകോട് പള്ളാത്തേരിൽ ശ്യാമിനെയാണ് (ഗണേശൻ – 50) രക്ഷപെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു സംഭവം. തേങ്ങ ഇട്ട ശേഷം തിരികെ ഇറങ്ങുന്നതിന് ഇടയില്‍ തെങ്ങില്‍ കെട്ടിയിരുന്ന കമ്പിയില്‍ കാൽ ഉടക്കി താഴേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടന്‍ തന്നെ വീട്ടുടമസ്ഥന്‍ കുണ്ടറ ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. രക്ഷാസേന സ്ഥലത്തെത്തി ഏണിയുടെയും കയറിന്റെയും സഹായത്തിൽ ശ്യാമിനെ താഴെ ഇറക്കി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement