കൊല്ലത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തി

കൊല്ലം.നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളെ വെല്ലുവിളിച്ച് കണ്ണനല്ലൂരിലുള്ള വീട്ടിൽ നിന്ന് പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമെന്ന് സംശയം. കുട്ടിയുടെ മാതാവ് അയൽവാസിയായ സ്ത്രീയുടെ പക്കൽ നിന്ന് 10 ലക്ഷം രൂപ ഇടനിലക്കാരിയായി നിന്ന് മറ്റൊരാൾക്ക് വാങ്ങി നൽകിയിരുന്നു. ഇത് തിരികെ നൽകാത്തതിനെ തുടർന്നുള്ള കൊട്ടേഷൻ ആണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം. പാറശാല പൊലീസ് കഴിഞ്ഞദിവസം രാത്രി തന്നെ കുട്ടിയെ രക്ഷിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കണ്ണനല്ലൂരിലുള്ള വീട്ടിൽ നിന്നാണ് 14 കാരനെ കൊട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ പാറശാല പൊലീസ് കുട്ടിയെ കണ്ടെത്തി കൊട്ടിയം പൊലീസിൽ ഏൽപ്പിച്ചു. മയക്കു ഗുളിക നൽകിയ ശേഷമാണ് തട്ടിക്കൊണ്ടു പോയതെന്കുനാണ്ട്ടി കുട്ടി പറയുന്നത്.

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമെന്ന് സംശയിക്കുന്നതായി മാതാവ് പറഞ്ഞു. 2019 ൽ അയൽവാസിയിൽ നിന്ന് കുട്ടിയുടെ മാതാവ് 10 ലക്ഷം രൂപ വാങ്ങി മറ്റൊരാൾക്ക് നൽകിയിരുന്നു. ഇതിൻ്റെ പേരിൽ കേസ് നിലനിൽക്കുകയാണ്.

തിരുവനന്തപുരം പൂവാറിൽ കാർ ഉപേക്ഷിച്ച് ഓട്ടോയിൽ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കന്യാകുമാരി സ്വദേശിയായ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഗൂഢാലോചന അന്വേഷിക്കുകയാണ് കൊട്ടിയം പൊലീസ്. ഒരു സംഭവം നടന്നാല്‍ പൊലീസ് പെട്ടെന്ന് ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തത് പലപ്പോഴും വലിയ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. തൃശൂരില്‍ ഗുണ്ട മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതി പൊലീസിലി‍ നേരിട്ടുനല്‍കിയിട്ടും നടപടി വൈകിയതിനാല്‍ യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷന് മുന്നില്‍കൊണ്ടിട്ട സംഭവം പോലുമുണ്ടായ സ്ഥിതിക്ക് കൊല്ലം പൊലീസിന്‍റെ നടപടി വലിയ അഭിനന്ദനത്തിന് ഇടയാക്കിക്കഴിഞ്ഞു.

Advertisement