കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ചിത്രരചന മത്സരം സംഘടിപ്പിച്ചു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ ചിത്ര രചനാ മത്സരം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്നലെ രാവിലെ 9.30ന് മുന്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ആര്‍. ദിവാകരന്‍ ഭദ്ര ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡന്റ് വിനായക എസ്. അജിത് കുമാര്‍, ഉപദേശകസമിതി പ്രസിഡന്റ് ആര്‍. അനില്‍കുമാര്‍, സെക്രട്ടറി ആര്‍. വത്സല, വൈസ് പ്രസിഡന്റ് അശ്വിനിദേവ്, സ്വാഗതസംഘം വൈസ് പ്രസിഡന്റ് ചിറയത്ത് അജിത്കുമാര്‍, ബിനി.പി, സബിത സതീഷ്, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. എല്‍പി, യുപി, ഹൈസ്‌കൂള്‍, കോളേജ് തലങ്ങളിലായി പ്രത്യേകം സംഘടിപ്പിച്ച മത്സരത്തില്‍ 300 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Advertisement