കാറിലെത്തി അഞ്ചൽ സ്വദേശിനിയുടെ മാലപൊട്ടിച്ച പ്രതി പോലീസിന്റെ പിടിയിലായി,

അഞ്ചൽ. കഴിഞ്ഞ ദിവസം കാറിലെത്തി അഞ്ചൽ അസുര മംഗലം സ്വദേശിനിയുടെ മാലപൊട്ടിച്ച പ്രതി അഞ്ചൽ പോലീസിന്റെ പിടിയിലായി. വാളകം ഉമ്മന്നൂർ നെല്ലിമൂട്ടിൽ പു ത്തൻ വീട്ടിൽ അനീഷ് (23) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ അഞ്ചൽ വൃന്ദാവൻ ജംഗ്ഷനിൽ വച്ച് LIC സോമരാജന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ച് വീട്ടമ്മയെ കാറിനടുത്തേക്ക് വിളിച്ച ശേഷം മാല പൊട്ടിക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. അസുര മംഗലം സ്വദേശിനി അജിതകുമാരിയുടെ മാലയാണ് അപഹരിക്കപ്പെട്ടത്. വൃന്ദാവൻ ജംഗ്ഷനിൽ മകളുടെ വീട്ടിലേക്ക് പോകവേയാണ് സംഭവം.

വീട്ടമ്മ ഉടൻ തന്നെ അഞ്ചൽ പോലീസിൽ പരാതി നൽകി. പരാതിലഭിച്ച് മണിക്കുറുകൾക്കകംവാളകം ഉമ്മന്നൂർ നെല്ലിമൂട്ടിൽ പു ത്തൻ വീട്ടിൽ അനീഷ് പോലീസ് പിടിയിലായി. ഓൺലൈൻ റമ്മി കളിക്കാനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയത് എന്ന് അനീഷ് പോലീസിനോട് പറഞ്ഞു. സമീപത്തെ സിസി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സി.ഐ ഗോപകുമാർ എസ് ഐ പ്രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Advertisement