ശാസ്താംകോട്ട കായൽ കണ്ടു, കാര്യങ്ങൾ ബോധ്യപ്പെട്ടു,മന്ത്രി റോഷി അഗസ്റ്റിന്‍

ശാസ്താംകോട്ട .ഏറ്റവും വലിയ കുടിവെള്ള സ്ത്രോതസ് എന്ന നിലയിലും ആധുനിക രീതിയിലുള്ള ടൂറിസ സാധ്യതകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും കായൽ സംരക്ഷിക്കപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിൻ പറഞ്ഞു. അതിനായി അതാത് തലത്തിൽ വകുപ്പുകളുമായി ബന്ധപ്പട്ട് പുരോഗതികൾക്കായി
റിപ്പോർട്ട് തേടുമെന്നും മന്ത്രി അറിയിച്ചു. തടാകം സന്ദര്‍ശിച്ച ശേഷം പൊതു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളാ കോൺഗ്രസ്സ് (എം) കൊല്ലം ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രന്‍,
വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡംഗം ഉഷാലയം ശിവരാജനും അവഗണനകൾ നേരിടുന്ന ശാസ്താകോട്ട കായലിന്റെ ദുരവസ്ഥ കാര്യഗൗരവത്തോടെ മന്ത്രിയെ
ധരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോസ് മത്തായി , കുന്നത്തൂർ നിയോജക മണ്ഡലം ജന. സെക്രട്ടറി ടൈറ്റസ് ജോർജ്ജും ഒപ്പമുണ്ടായിരുന്നു. അമ്പലക്കടവിലെത്തിയ മന്ത്രി കായൽ തീരത്ത് 45 മിനിറ്റ് നേരം ചിലവിട്ടു.

തുടർന്ന് കേരളാ ജമാ അത്ത് ഫെഡറേഷൻ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. കുറ്റിയിൽ ഷാനവാസിന്റെ അധ്യക്ഷതയിൽ ആഞ്ഞിലിമൂട്ടിൽ
നടന്ന പാലിയേറ്റീവ് കെയർ യൂണീറ്റ് ഉൽഘാടന വേദിയിലെ പ്രസംഗത്തിലാണ് മന്ത്രി തടാകസംരക്ഷണ കാര്യം അറിയിച്ചത്.

Advertisement