കാഗിളിൽ ഗ്രാൻഡ് മാസ്റ്റർ പദവിയില്‍ ഒരു മലയാളി വിദ്യാർഥി

തിരുവനന്തപുരം. ലോകത്തിലെ ഏറ്റവും മികച്ച ഡാറ്റസയൻസ് കമ്മ്യൂണിറ്റിയായ കാഗിളിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത് തിരുവനന്തപുരം വർക്കല സ്വദേശിക്ക്. കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിലെ ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ  അവസാന വർഷ വിദ്യാർത്ഥിയായ അനന്ദുവിനാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. വർക്കല സ്വദേശികളായ ഹരികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് അനന്ദു.

      വർക്കല എസ്‌. എൻ കോളേജിൽ നിന്നാണ് അനന്ദു മാത്തമാറ്റിക്സിൽ ബിരുദം നേടിയത്. 2020 ലാണ് അനന്തു ഡാറ്റ സയൻസിൽ ബിരുദാനന്തരബിരുദം നേടാൻ വേണ്ടി  കേരള യൂണിവേഴ്സിറ്റികാര്യവട്ടം ക്യാമ്പസ്സിൽ ചേർന്നത്. ലോകമെമ്പാടുമുള്ള ഡാറ്റ സയന്റിസ്റ്റുകളിൽ നിന്നും അവരുട മികച്ച പ്രകടനങ്ങൾക്കനുസരിച്ചാണ് കാഗിൾ പ്ലാറ്റ്ഫോം റാങ്ക് നിർണ്ണയിക്കുന്നത്. ഇതിലെ ഡാറ്റസെറ്റ് വിഭാഗത്തിലാണ് അനന്ദുവിന് ആറാം റാങ്ക് ലഭിച്ചത്. 66,551 പേരിൽ നിന്നാണ് അനന്ദു ആറാം റാങ്ക് നേടി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്.
      കഴിഞ്ഞ ഒരു വർഷമായി അനന്ദു  കാഗിൾ കമ്മ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിക്കുന്നു. നിലവിൽ കേരളത്തിൽ നിന്നും അനന്ദു മാത്രമാണ് ഗ്രാൻഡ് മാസ്റ്റർ റാങ്കിൽ ഉള്ള വിദ്യാർത്ഥി . ഇപ്പോൾ MSc   ഫൈനൽ ഇയർ പ്രോജക്ടിന്റെ ഭാഗമായി ടെക്‌നോപാർക്കിലെ ടെക്‌വന്റാജ് എന്ന കമ്പനിയിൽ ഡാറ്റ സയന്റിസ്റ്റായി (ഇന്റേൺ) ജോലി ചെയ്യുകയാണ് അനന്ദു. ഈയൊരു നേട്ടം കൈവരിക്കാൻ അനന്ദുവിനെ ഏറ്റവും കൂടുതൽ സഹായിച്ചത് അനന്ദുവിന്റെ അധ്യാപകനായ ഡോ. പ്രേംശങ്കർ ആണ്.
        കേരളത്തിലെ ഒരു വിദ്യാർഥി യുടെ ഈ നേട്ടം  മറ്റു വിദ്യാർത്ഥികൾക്കും പ്രചോദനം നൽകുന്നു എന്ന് മാത്രമല്ല കേരളത്തിലെ ഡാറ്റ സയൻസ് രംഗത്തുള്ളവർക്ക്  മൊത്തമായി അഭിമാനിക്കാൻ കഴിയുന്ന ഒരു മുഹൂർത്തം തന്നെയാണ്.  ഡാറ്റസയൻസ് മേഖലയിൽ കഴിവ് തെളിയിച്ച ഈ കുട്ടികളെ തേടി ക്യാമ്പസ്‌ പ്ലേസ്മെന്റിനു വേണ്ടി കൂടുതല്  കമ്പനികൾ കേരള യൂണിവേഴ്സിറ്റിയിൽ എത്തുമെന്നാണ് പ്രതീക്ഷ എന്ന് യൂണിവേഴ്സിറ്റിയിലെ ഡാറ്റസയൻസ് അധ്യാപകനായ പ്രേംശങ്കർ പറഞ്ഞു. അനന്ദുവിന്റെ സഹോദരി ആതിര കേരള യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠനം തുടരുന്നത്
Advertisement