കാലവർഷം മാറിനിൽക്കുന്നു; കർഷകർക്ക്​ ദുരിതവർഷം

തിരുവനന്തപുരം: കാ​ല​വ​ർ​ഷം തി​മി​ർ​ത്തു​പെ​യ്യേ​ണ്ട സ​മ​യ​ത്തും വ​യ​നാ​ട്ടി​ൽ കൊ​ടും ചൂ​ട്. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ വ​യ​നാ​ട്ടി​ൽ മ​ഴ വൈ​കു​ന്ന​ത് കൃ​ഷി​പ്പണി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. സാ​ധാ​ര​ണ ജൂ​ൺ ആ​ദ്യ​വാ​രം ത​ന്നെ ചെ​റി​യ രീ​തി​യി​ൽ മ​ഴ ജി​ല്ല​യി​ൽ ല​ഭി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മ​ഴ തീ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ജൂ​ൺ മാ​സം പ​കു​തി​യാ​യി​ട്ടും ശ​ക്ത​മാ​യ മ​ഴ ജി​ല്ല​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല.

കാ​ർ​ഷി​ക മേ​ഖ​ല​യെ ആ​ശ്ര​യി​ച്ചാ​ണ് ജി​ല്ല​യുടെ നി​ല​നി​ൽ​പ്. വ​യ​ലു​ക​ളി​ലൊ​ക്കെ നെ​ൽ​കൃ​ഷി​യു​ടെ പ്രാ​രം​ഭ ജോ​ലി​ക​ൾ ക​ർ​ഷ​ക​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ, മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​റ്റ് പ്ര​വൃ​ത്തി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ശ​ക്ത​മാ​യ ചൂ​ടാ​ണ് പ​ക​ൽ സ​മ​യ​ത്ത് ഇ​പ്പോ​ൾ. ജ​ല​സേ​ച​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത കാ​ർ​ഷി​ക മേ​ഖ​ല​യെ ത​ള​ർ​ത്തി. പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും നീ​രൊ​ഴു​ക്ക് ആ​യി​ട്ടി​ല്ല. ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചാ​ൽ മാ​ത്ര​മെ ജ​ലാ​ശ​യ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​വു​കയുള്ളൂ.

സം​സ്​​ഥാ​ന​ത്തു​ത​ന്നെ മ​ഴ ഏ​റ്റ​വും കു​റ​വ് ല​ഭി​ച്ച ജി​ല്ല​ക​ളി​ലൊ​ന്നാ​ണ് വ​യ​നാ​ട്. മുമ്പെ​ല്ലാം വ​യ​നാ​ട്ടി​ലാ​യി​രു​ന്നു കൂ​ടു​ത​ൽ മ​ഴ ഇ​ക്കാ​ല​യ​ള​വി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. ന​ല്ല മ​ഴ ല​ഭി​ച്ചാ​ൽ മാ​ത്ര​മെ ന​ടീ​ൽ വ​സ്​​തു​ക്ക​ളെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ പ​റ്റൂ. മ​ഴ​ക്കു​റ​വ് ജി​ല്ല​യു​ടെ സമ്പ​ദ്ഘ​ട​ന​യെ ത​ന്നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

Advertisement