കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: ജൂ​ണി​ല്‍ മ​ഴ​യി​ല്ലാ ദി​വ​സ​ങ്ങ​ള്‍ കൂ​ടു​ന്നു

തിരുവനന്തപുരം: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ലൂ​ടെ സം​ഭ​വി​ക്കു​ന്ന പാ​രി​സ്ഥി​തി​ക മാ​റ്റ​ങ്ങ​ള്‍ വ​യ​നാ​ട്​ അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ​പ്ര​ക​ട​മാ​വു​ക​യാ​ണെ​ന്ന്​ ഹ്യൂം ​സെന്‍റ​ര്‍ ഫോ​ര്‍ ഇ​ക്കോ​ള​ജി ആ​ന്‍​ഡ്​ വൈ​ല്‍​ഡ്​ ലൈ​ഫ്​ ബ​യോ​ള​ജി ഡ​യ​റ​ക്ട​ര്‍ സി.​കെ.വി​ഷ്ണു​ദാ​സ്​. മൂ​ന്നു​ വ​ര്‍​ഷ​ത്തി​നി​ടെ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​ല്‍, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ മ​ഴ ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ള്‍ കൂ​ടു​ന്ന പ്ര​വ​ണ​ത​യാ​ണ്​ ക​ണ്ടു​വ​രു​ന്ന​ത്​.

2020ല്‍ 10 ​ദി​വ​സം ജൂ​ണി​ല്‍ ജി​ല്ല​യി​ല്‍ മ​ഴ ല​ഭി​ച്ചി​ല്ല. 2021ല്‍ 15 ​ദി​വ​സ​ങ്ങ​ള്‍ മ​ഴ​യി​ല്ലാ​തെ​യാ​ണ്​ ​ജൂ​ണ്‍ മാ​സം ക​ട​ന്നു​പോ​യ​ത്. ഈ ​വ​ര്‍​ഷം ജൂ​ണ്‍ 13വ​രെ എ​ട്ട്​ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ ല​ഭി​ച്ചി​ല്ല. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന്‍റെ പ്ര​വ​ണ​ത​യാ​ണി​ത്. അ​റ​ബി​ക്ക​ട​ലി​ല്‍ ചൂ​ടു ​കൂ​ടു​ന്ന​തും മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ തീ​ര​​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ കാ​റ്റ്​ അ​ടി​ക്കു​ന്ന​ത്​ ദു​ര്‍​ബ​ല​മാ​യ​തി​നാ​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ള്‍ വ​യ​നാ​ട്ടി​ല​ട​ക്കം എ​ത്താ​ത്ത​ത്.

അ​​തേ​സ​മ​യം, മേ​യ്​ മാ​സ​ത്തി​ല്‍ വയനാട്ടില്‍ താ​ര​ത​മ്യേ​നെ ന​ല്ല മ​ഴ ല​ഭി​ച്ചു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും 600 മി​ല്ലി മീ​റ്റ​ര്‍​വ​രെ മ​ഴ ല​ഭി​ച്ചു. വേ​ന​ല്‍​കാ​ല​ത്ത്​ വ​ലി​യ​തോ​തി​ല്‍ മ​ഴ ല​ഭി​ക്കു​ന്ന​തോ​ടെ ഭൂ​മി കൂ​ടു​ത​ല്‍ ത​ണു​ക്കു​ക​യും ക​ട​ലി​ല്‍​നി​ന്ന്​ ക​ര​യി​ലേ​ക്ക്​ അ​ടി​ക്കേ​ണ്ട കാ​റ്റി​നെ സ്വാ​ധീ​നി​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​ഞാ​യ​റാ​ഴ്ച 175 മി​ല്ലി മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ നി​ര​വി​ല്‍​പു​ഴ ഭാ​ഗ​ത്ത്​ ല​ഭി​ച്ച​ത്. ല​ക്കി​ടി​യി​ല്‍ 100 മി​ല്ലി മീ​റ്റ​റും ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​തേ കാ​ല​യ​ള​വി​ല്‍ 380-400 മി​ല്ലി മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചി​രു​ന്നു. 50 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്​. മ​ഴ​യി​ലെ ഈ ​മാ​റ്റം പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും. ആ​വ​ശ്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ വെ​ള്ളം ല​ഭി​ക്കാ​താ​വുമ്പോ​ള്‍ കൃ​ഷി നാ​ശം സം​ഭ​വി​ക്കും. വേ​ന​ല്‍ മ​ഴ​യി​ല്‍ ക​ള​ക​ള്‍ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്​ കൃ​ഷി​ച്ചെ​ല​വ്​ വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​പ്പി​ക്കാ​നും ഇ​ട​യാ​ക്കും. ഇ​തി​നെ മ​ന​സ്സി​ലാ​ക്കി​യും വി​ല​യി​രു​ത്തി​യു​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ത​യാ​റാ​വേ​ണ്ട​തു​ണ്ടെ​ന്നും വി​ഷ്ണു​ദാ​സ്​ പ​റ​ഞ്ഞു.

Advertisement