റിഫയുടെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുമതി

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ (22) മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകി ആർ.ഡി.ഓ.

റിഫയെ ദുരൂഹ സാഹചര്യത്തിൽ ദുബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ചാണ് ഖബറടക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല.

ഭർത്താവ് മെഹ്നാസിനെതിരെ കാക്കൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മാനസികമായും ശാരീരികമായമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായതായാണ് പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

യുട്യൂബിലെയും ഇൻസ്റ്റഗ്രാമിലെയും ലൈക്കിൻറെയും സബ്സ്ക്രിപ്ഷൻറെയും പേരിൽ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു. പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി തേടിയിരുന്നത്.

Advertisement