കോവിഡിന്‍റെ പേരില്‍ ജയിലില്‍നിന്നും വിട്ട പ്രതികള്‍ തിരികെ മടങ്ങണം

ന്യൂഡെല്‍ഹി.കൊവിഡ് സാഹചര്യം കാരണം ഇടക്കാല ജാമ്യവും, പരോളും ലഭിച്ച തടവുകാർ ജയിലുകളിലേക്ക് തിരികെ മടങ്ങണമെന്ന് സുപ്രിംകോടതി. കോവിഡ് കേസുകള്‍ ഉയരുന്നതായി കാട്ടി ടിപി കേസ് പ്രതികള്‍അടക്കം സംസ്ഥാനത്തെ ജയിലിലെ ചിലരാണ് പരാതി നല്‍കിയത്.

ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാർ നിർദേശത്തെ ചോദ്യം ചെയ്ത് ടി.പി വധക്കേസ് പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ. രജീഷ് തുടങ്ങി ഒരു കൂട്ടം തടവുകാരാണ് കോടതിയെ സമീപിച്ചത്. കൊവിഡ് ഭീഷണി കുറഞ്ഞ സാഹചര്യം നേരത്തെ ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാഴ്ചക്കകം ഇവര്‍ ജയിലുകളിലേക്ക് മടങ്ങണം. എന്നാണ് കോടതി നിര്‍ദ്ദേശം.

Advertisement