റെക്കോർഡ് മറികടന്ന് വിഷുക്കാല മദ്യ വിൽപ്പന

കോഴിക്കോട്: സംസ്ഥാനത്തെ വിഷുക്കാല മദ്യ വിൽപ്പനയിൽ റെക്കോർഡ് നേട്ടം. 14.01 കോടി രൂപയുടെ മദ്യമാണ് മലയാളികൾ കുടിച്ച്‌ തീർത്തത്. 2020ലെ വിഷുക്കാലത്ത് 9.82 കോടിയുടെ വിൽപനയാണ് സംസ്ഥാനത്ത് നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് നിയന്ത്രണങ്ങൾ കാരണം മദ്യവിൽപ്പനയിൽ വലിയ കുറവ് സംഭവിച്ചിരുന്നു.

സംസ്ഥാത്ത് തന്നെ ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചിരിക്കുന്നത്
കൊയിലാണ്ടിയിലെ വില്പനശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും മാത്രം വിറ്റത്.

രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷം എന്നിങ്ങനെയാണ് വിഷു മദ്യ വിൽപ്പന നടന്നത്.

Advertisement