തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

കോട്ടയം: ഐ.എച്ച്‌.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനത്തിന് പട്ടിക ജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത: പ്ലസ്ടു/ ഐ.ടി.ഐ 50 ശതമാനം മാർക്കോടെ വിജയം ) , സോളാർ പവർ ഇൻസ്റ്റലേഷൻ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് (യോഗ്യത: പ്ലസ്ടു/ ഡിപ്ലോമ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. അവസാന തീയതി ഏപ്രിൽ അഞ്ച്. ഫോൺ:7994555827, 6238479051.

Advertisement