കേരളസര്‍വകലാശാല ഇന്നത്തെ വാർത്തകൾ 25/03/22

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല 2022 ഏപ്രില്‍ മാസം ആരംഭിക്കുന്ന അവസാന വര്‍ഷ ബി.എ/ ബി.എ അഫ്‌സല്‍ ഉല്‍ ഉലമ/ ബി.കോം ആന്വല്‍ സ്‌കീം (പ്രൈവറ്റ്) പരീക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു പിഴകൂടാതെ മാര്‍ച്ച് 31 വരെയും 150 രൂപ പിഴയോടുകൂടി ഏപ്രില്‍ 4 വരെയും 400 രൂപ പിഴയോടുകൂടി ഏപ്രില്‍ 6 വരെയും അപേക്ഷിക്കാവുന്നതാണ്.

ഓഫ് ലൈന്‍ കുട്ടികള്‍ അപേക്ഷാഫോറം സമര്‍പ്പിക്കേണ്ടതാണ്. പരീക്ഷ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് – അപേക്ഷ ക്ഷണിക്കുന്നു

കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ലയോള കോളേജില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത: പ്ലസ്ടു, (ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുളളവര്‍ക്ക് എസ്.എസ്.എല്‍.സി. മതിയാകും.) അപേക്ഷാഫോമിന്റെ വില: 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മാര്‍ച്ച് 31. അപേക്ഷാഫോം ശ്രീകാര്യത്തുളള ലയോള കോളേജ് ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. ഫോണ്‍: 0471 – 2592059/2591018

Advertisement