മെഡിക്കൽ: അഖിലേന്ത്യ ക്വാട്ടയിൽ കേരളത്തിൽ ബാക്കിയുള്ളത്​ 59 സീറ്റ്​

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ, ഡെ​ൻറ​ൽ കോ​ഴ്​​സു​ക​ളി​ലെ അ​ഖി​ലേ​ന്ത്യ ക്വാ​ട്ട സീ​റ്റു​ക​ളി​ലെ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്​​മെ​ൻറ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്തെ പ​ത്ത്​ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഇ​നി ബാ​ക്കി​യു​ള്ള​ത്​ 59 എം.​ബി.​ബി.​എ​സ്​ സീ​റ്റു​ക​ൾ.

കേ​ര​ള​ത്തി​ൽ അ​ഖി​ലേ​ന്ത്യ ക്വാട്ട​യി​ൽ ആ​കെ​യു​ള്ള 232 സീ​റ്റു​ക​ളി​ൽ 172 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി. അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ മോ​പ്​ അ​പ്​ റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ നി​ക​ത്തും. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ര​ണ്ട്​ റൗ​ണ്ട്​ അ​ലോ​ട്ട്​​മെ​ൻറു​ക​ൾ​ക്ക്​ ശേ​ഷം ബാ​ക്കി​യു​ള്ള സീ​റ്റു​ക​ൾ സം​സ്ഥാ​ന ക്വാ​ട്ട​യി​ലേ​ക്ക്​ തി​രി​ച്ചു​ന​ൽ​കി​യി​രു​ന്നു. ഇ​ത്ത​വ​ണ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഴു​വ​ൻ സീ​റ്റു​ക​ളും നാ​ല്​ റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്ങി​ലൂ​ടെ അ​ഖി​ലേ​ന്ത്യ ക്വാട്ട​യി​ൽ​ത​ന്നെ നി​ക​ത്തും.

കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ഖി​ലേ​ന്ത്യ ​ക്വാ​ട്ട​യി​ലെ മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ന​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത്​ നാ​ലും കോ​ട്ട​യ​ത്ത്​ ര​ണ്ടും തൃ​ശൂ​രി​ൽ എ​ട്ടും ആ​ല​പ്പു​ഴ​യി​ൽ 11ഉം ​എ​റ​ണാ​കു​ള​ത്ത്​ അ​ഞ്ചും മ​ഞ്ചേ​രി​യി​ൽ എ​ട്ടും ക​ണ്ണൂ​രി​ൽ ഏ​ഴും കൊ​ല്ല​ത്ത്​ പ​ത്തും പാ​ല​ക്കാ​ട്​ അ​ഞ്ചും വീ​തം സീ​റ്റു​ക​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്.

അ​ഖി​ലേ​ന്ത്യ ക്വാട്ട​യി​ൽ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മെ​ൻറ്​ ല​ഭി​ക്കു​ക​യും പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്ത​വ​ർ​ക്ക്​ സം​സ്ഥാ​ന കൗ​ൺ​സ​ലി​ങ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ തു​ട​ർ​ന്ന്​ പ​​ങ്കെ​ടു​ക്കാ​നാ​കി​ല്ല. സം​സ്ഥാ​ന റാ​ങ്ക്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ അ​ഖി​ലേ​ന്ത്യ ക്വാട്ട​യി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം നേ​ടു​ക​യും സം​സ്ഥാ​ന​ത്തെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത​വ​രു​ടെ പ​ട്ടി​ക പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മ്മീഷ​ണ​റു​ടെ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Advertisement