തൊഴിൽ മേള സംഘടിപ്പിക്കുന്നു

Advertisement

ഇടുക്കി: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലെൻസിന്റെയും ജില്ലാ ഭരണകൂടവും ജില്ലാ സ്‌കിൽ കമ്മിറ്റിയും സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു.മാർച്ച്‌ 12 ന് കുട്ടിക്കാനം മരിയൻ കോളേജിലാണ് ‘മെഗാ ജോബ് ഫെയർ 2022’ സംഘടിപ്പിക്കുന്നത്.

സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ തൊഴിൽ അന്വേഷകർക്ക് മാർച്ച്‌ 10 വരെ രജിസ്റ്റർ ചെയ്യാൻ സാധിക്കും .

സ്‌കൂൾ, കോളേജ് വിദ്യാഭാസ യോഗ്യതകൾക്ക് പുറമെ മറ്റു അംഗീകൃത ഹൃസ്വ, ദീർഘകാല കോഴ്‌സുകൾ ചെയ്ത ഉദ്യോഗാർത്ഥികകൾക്കായി അംഗീകൃത വൻകിടചെറുകിട വ്യവസായശാലകൾ, നിർമ്മാണ കമ്പനികൾ, വിദ്യാഭ്യാസ, ബാങ്കിങ്, ആരോഗ്യ സ്ഥാപനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസ്സിംഗ്, ഓട്ടോമോട്ടീവ് , വസ്ത്ര വ്യവസായകർ തുടങ്ങിയ മേഖലകളിൽ 1700ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ ഉദ്യോഗാർഥികൾക്കും വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്‌ തൊഴിൽമേളയിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ8547718054.

Advertisement