26.6 C
Kollam
Thursday 22nd October, 2026 | 03:04:57 PM
Home News Kerala ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, നേതൃത്വത്തിനെതിരെ...

ഒരു കരയിൽ നിന്നും മറു കരയിൽ എത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നു നടക്കേണ്ടതില്ല, നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി പി ദിവ്യ

കണ്ണൂര്‍.സി.പി.എം നേതൃത്വത്തിനെതിരെ അസംതൃപ്തി പരസ്യമാക്കി പി.പി. ദിവ്യ. ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്. ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമക്കേണ്ടതില്ലെന്നും ദിവ്യ. നീതി വൈകിയേക്കാം, പക്ഷേ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ലെന്നും പരാമർശം.

വിട്ടുപോകേണ്ടതിനെ തിരിച്ചറിയണം… പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പിലെ വാക്കുകൾക്ക് രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായതോടെയാണ് ദിവ്യക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവന്നത്ത്. പിന്നാലെ പാര്‍ട്ടി നടപടിയുമുണ്ടായി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ദിവ്യയെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന ചർച്ചകളുണ്ടായിരുന്നു. എന്നാൽ അത്തരമൊരു തീരുമാനം ഉണ്ടായില്ല. ദിവ്യയുടെ തിരിച്ചുവരവ് അടഞ്ഞ അധ്യായമല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ പ്രതികരണം.

ഇതിന് പിന്നാലെയാണ് ദിവ്യയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല. ഒരു കരയിൽ നിന്ന് മറുകരയിലെത്താൻ സഹായിച്ചതിനെ ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ല. അതുപേക്ഷിക്കുന്നത് നന്ദികേടല്ല, ജീവിതം പഠിപ്പിച്ച പാഠമാണെന്നും ദിവ്യ കുറിക്കുന്നു.

ഇത്തരം അനുഭവക്കുറിപ്പുകൾ തുടർന്നും പങ്കുവെക്കുമെന്നും ദിവ്യ വ്യക്തമാക്കുന്നു. പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തിക്കപ്പുറം ദിവ്യയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതാണ് ഇനി ശ്രദ്ധേയം.

LEAVE A REPLY

Please enter your comment!
Please enter your name here