29.7 C
Kollam
Sunday 6th September, 2026 | 07:11:40 PM
Home News Kerala തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിത്തം… നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിത്തം… നാലംഗ കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

തിരുവല്ല: തിരുവല്ലയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ തീപിടിത്തം. നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിയുള്‍പ്പെടെയുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലായിരുന്നു അപകടം. കങ്ങഴ സ്വദേശി രാജേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് തീപിടിത്തമുണ്ടായത്.
ബോണറ്റിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. അഗ്‌നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here