27 C
Kollam
Monday 7th September, 2026 | 10:53:02 PM
Home News Kerala പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

തൃശൂർ ചൂണ്ടലിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ സ്വദേശി നൗഷാദിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നൗഷാദിന്റെ വീട്ടിലെ ട്യൂഷൻ സെന്ററിൽ വെച്ചാണ് അതിക്രമമുണ്ടായത്.

കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കളാണ് വിവരം ആദ്യം അറിയുന്നത്. ഇന്നലെയാണ് സംഭവത്തെക്കുറിച്ച് കുന്നംകുളം പൊലീസില്‍ പരാതി ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് നൗഷാദിന്റെ വീട്ടിലെത്തി ഇയാളെ പിടികൂടി. അതേസമയം തന്നെ മൂന്ന് പെണ്‍കുട്ടികളുടേയും വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തു.

ചൂണ്ടലില്‍ നിന്നും കുന്നംകുളത്തേക്കുള്ള റോഡിനു സമീപത്താണ് പ്രതിയുടെ വീട്. ഇയാളെ വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.