Home News Breaking News മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാറുമായി ചർച്ച വേഗത്തിലാക്കും, വിജയില്‍ പ്രതീക്ഷ,മന്ത്രി മോന്‍സ്...

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാറുമായി ചർച്ച വേഗത്തിലാക്കും, വിജയില്‍ പ്രതീക്ഷ,മന്ത്രി മോന്‍സ് ജോസഫ്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്ന കാര്യത്തിൽ തമിഴ്നാട് സർക്കാറുമായി ചർച്ച വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ബിഗ് ടിവിയോട്. കേരളത്തിന് സുരക്ഷയും തമിഴ്നാടിന് വെള്ളവുമാണ് വേണ്ടത്. തമിഴ്നാട്ടിലെ പുതിയ സർക്കാരിൽ വിശ്വാസമുണ്ട്.
പുതിയ ഡാം നിർമിക്കുകയെന്നതാണ് സർക്കാരിന്റെ നയം. മുഖ്യമന്ത്രിയുമായി ചർച്ച നടത്തി മുന്നോട്ട് പോകുമെന്നും സംസ്ഥാനങ്ങൾ തമ്മിൽ കോടതിക്ക് പുറത്ത് ധാരണയിലെത്താൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

‘മുല്ലപെരിയാറിൽ’ നിലപാട് പറഞ്ഞ് മന്ത്രി മോൻസ് ജോസഫ്.’പുതിയ ഡാം നിർമിക്കുക സർക്കാർ നയം’. ജലവിഭവ വകുപ്പ് ചർച്ച തുടങ്ങി. മുഖ്യമന്ത്രിയുമായി സംസാരിച്ചു തുടർനീക്കങ്ങൾ. തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തും. കോടതിക്ക് പുറത്ത് ധാരണയിലെത്താൻ ശ്രമം നടത്തും. വിജയ് സർക്കാരിൽ പ്രതീക്ഷ. കേരളത്തിന് സുരക്ഷ പ്രധാനം തമിഴ്നാട് ആവശ്യമുള്ള അത്രയും വെള്ളം കൊടുക്കും