27.7 C
Kollam
Wednesday 22nd July, 2026 | 06:40:12 PM
Home News Breaking News നടൻ സലീം കുമാർ അന്തരിച്ചു

നടൻ സലീം കുമാർ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനുമായ  സലിം കുമാർ അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (വെന്റിലേറ്റർ) നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. .

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പൊതുപരിപാടികളിൽ സജീവമായിരുന്ന സലിം കുമാറിന് ശാരീരികമായ അസ്വസ്ഥതകളും നടക്കാനും നിൽക്കാനുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും വി.ഡി. സതീശന്റെ വിജയത്തിന് ശേഷം പറവൂരിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.