27.1 C
Kollam
Sunday 6th September, 2026 | 01:12:21 AM
Home News Breaking News തിരുവനന്തപുരത്ത് സംഘർഷത്തിൽ 17കാരൻ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് സംഘർഷത്തിൽ 17കാരൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 17 കാരൻ മരിച്ചു. വെടിവെച്ചാൻ കോവിലിന് സമീപം വെച്ചുണ്ടായ സംഘർഷത്തിൽ മുറിവേറ്റ പെരിങ്ങമല സ്വദേശി ശിവസൂര്യ(17) ആണ് മരിച്ചത്. സുഹൃത്തുക്കളായ അജിത്ത്, കാർത്തിക് എന്നിവർ പോലീസ് കസ്റ്റഡിയിലായി.
രാത്രിയിൽ ബൈക്കിലെത്തിയ മൂന്നു പേരും ലഹരിക്കടിമകളായിരുന്നു .ഇവർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സമീപത്തെ കടയിലെ ഗ്ലാസ് ചില്ല് തകർത്ത് വീണ് മുറിവേറ്റ ശിവ സൂര്യയെ സുഹൃത്തുക്കൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.