26.5 C
Kollam
Sunday 6th September, 2026 | 03:19:49 AM
Home News Kerala കാട്ടാക്കടയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കാട്ടാക്കടയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം. കാട്ടാക്കടയിൽ രണ്ടരക്കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. നെല്ലിമൂട് സ്വദേശികളായ അനന്തു, കിരൺ എന്നിവരാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പൂവാറിൽ നിന്നും കഞ്ചാവ് വിതരണം ചെയ്യാനായി കാട്ടാക്കട ചന്തമുക്ക് ഭാഗത്ത് എത്തിയപ്പോഴാണ് ഡാൻസാഫിൻ്റെ പിടിയിലാവുന്നത്.
പൂവാർ കേന്ദ്രീകരിച്ചുള്ള സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്നാണ് പോലീസിൻ്റെ നിഗമനം.