Home News Kerala 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്

Advertisement

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ 40 വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്. 1986-ല്‍ കൂടരഞ്ഞിയില്‍ വെച്ച് കൊല്ലപ്പെട്ടത് കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ മോഹനന്‍ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് പൊലീസ് കൊലപാതകം സ്ഥിരീകരിച്ചത്.
നാല് പതിറ്റാണ്ട് കാലം രഹസ്യമായി സൂക്ഷിച്ച കൊലപാതകവിവരങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പ്രതി മുഹമ്മദ് തന്നെ സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയത്. ഒപ്പം അറസ്റ്റ് ചെയ്യണമെന്ന അഭ്യര്‍ത്ഥനയും. 55കാരനായ മുഹമ്മദിന് മുന്നില്‍ കേരള പൊലീസ് പകച്ചുപോകുകയായിരുന്നു. മുഹമ്മദ് കൊന്നത് ആരെയെന്ന് കണ്ടെത്താന്‍ പൊലീസ് നീണ്ട അന്വേഷണമാണ് നടത്തിയത്. ഒടുവില്‍ 11 മാസങ്ങള്‍ക്ക് ശേഷം പൊലീസ് ഒരു കൊലപാതകിയുടെ അസാധാരണമായ വെളിപ്പെടുത്തല്‍ ശരിയെന്ന് കണ്ടെത്തുകയാണ്. 14ാം വയസ്സിലാണ് മുഹമ്മദ് കൊലപാതകം നടത്തിയത്. വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് പേരെ കൊലപ്പെടുത്തി എന്നായിരുന്നു വേങ്ങര സ്വദേശി മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍. തിരുവമ്പാടി പൊലീസാണ് രേഖാചിത്രം തയ്യാറാക്കിയത്.

1986, 1989 വര്‍ഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തല്‍. കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സില്‍ കൂടരഞ്ഞി കരിങ്കുറ്റിയില്‍ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസില്‍ മുഹമ്മദലി നല്‍കിയ ഒരു മൊഴി.

1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബര്‍ അഞ്ചിലെ പത്രത്തില്‍ കൂടരഞ്ഞി മിഷന്‍ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടില്‍ 20 വയസ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നല്‍കിയിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here