26.2 C
Kollam
Monday 7th September, 2026 | 06:20:31 AM
Home News Kerala അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടലില്‍ കയറി

അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടലില്‍ കയറി

തൃശൂര്‍. അതിരപ്പിള്ളിയിൽ കാട്ടാന ഹോട്ടലില്‍ കടന്നു. പിള്ളപ്പാറ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടൻ ജോൺസന്റെ ഹോട്ടലാണ് കാട്ടാന ആക്രമിച്ചത്. ഹോട്ടലിന്റെ മുൻ വാതിൽ തകർത്ത് അകത്തു കയറി

ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസനും കുടുംബവും താമസിക്കുന്നത്. വലിയ ശബ്ദം കേട്ട് ജോൺസന്റെ ഭാര്യയും മകളും വാതിൽ തുറന്നു നോക്കിയപ്പോൾ ഹോട്ടലിനകത്ത് കാട്ടാന നിൽക്കുന്നു. ഉടനെ ബഹളം വെച്ച് കാട്ടാനയെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിലേക്ക് ഓടിക്കുകയായിരുന്നു. ജോൺസൺ പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവി ലെ ജീവനക്കാരനാണ്

ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.