26.1 C
Kollam
Saturday 17th October, 2026 | 09:42:29 PM
Home News Kerala 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍

17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കേളകത്ത് വിവാഹവാഗ്ദാനം നല്‍കി 17 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പള്ളിയിലെ അസി.വികാരി സുല്‍ത്താന്‍ ബത്തേരി മാനിവയല്‍ സ്വദേശി ഉപ്പുവീട്ടില്‍ അഖില്‍ ജോഷിയെയാണ് (33) അറസ്റ്റ് ചെയ്തത്. കേളകം പൊലീസ് ഇന്‍സ്പെക്ടര്‍ ഇതിഹാസ് താഹയാണ് നടപടി സ്വീകരിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Also Read:


പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ കഴിഞ്ഞ മാസം 13ന് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതി ഒളിവില്‍ പോവുകയായിരുന്നു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതോടെയാണ് വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസിലെ വിവിധ വകുപ്പുകളും ബിഎന്‍എസ് വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.