26.9 C
Kollam
Wednesday 22nd July, 2026 | 12:44:21 PM
Home News Breaking News പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി ലൈംഗികാതിക്രമം,പ്രതി പിടിയില്‍

പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി ലൈംഗികാതിക്രമം,പ്രതി പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരന്‍ പിടിയില്‍. മെല്‍വെട്ടൂര്‍ സ്വദേശി അജ്മല്‍(20) ആണ് പൊലീസിന്റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തുവച്ച് അക്രമിക്കുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

അജ്മല്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ട് പോയി കെട്ടിടത്തിനുള്ളില്‍ വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സമാനമായ കേസുകളുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.