26.7 C
Kollam
Wednesday 23rd September, 2026 | 07:27:12 AM
Home News Kerala തദ്ദേശതെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

തദ്ദേശതെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് നാളെ മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം
കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് വെള്ളിയാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പകല്‍ 11നും മൂന്നിനും ഇടയിലാണ് പത്രിക നല്‍കേണ്ടത്. അവസാന തീയതി 21. സൂക്ഷ്മ പരിശോധന 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 24.?

പഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 4000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനുകളിലും മത്സരിക്കുന്നവര്‍ 5000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതിയും. വരണാധികാരിയുടെയോ കമീഷന്‍ അധികാരപ്പെടുത്തിയ ഓഫീസറുടെയോ മുമ്പാകെ നിശ്ചിത ഫോറമനുസരിച്ച് സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ നടത്തി ഒപ്പിട്ടുനല്‍കണം.

സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍മാത്രമേ വരണാധികാരിയുടെ കാര്യാലയത്തിന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ അനുവദിക്കൂ. വരണാധികാരിയുടെ മുറിയിലേക്ക് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പ്രവേശിക്കാം.