ഇല്ലാത്ത ആരോപണം നടത്തിയാൽ അടിച്ചു കരണക്കുറ്റി പൊട്ടിക്കും,സലാമിനോട് ശോഭ

ആലപ്പുഴ. അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെ വെല്ലുവിളിച്ച് ശോഭാ സുരേന്ദ്രൻ. ഇല്ലാത്ത ആരോപണം നടത്തിയാൽ അടിച്ചു കരണക്കുറ്റി പൊട്ടിക്കും. കൈക്കോട്ട് പിടിച്ചു നല്ല തഴമ്പ് വന്ന കൈയ്യാണ്. എന്ത് നിയമ നടപടി വന്നാലും കുഴപ്പമില്ല. തനിക്കെതിരെ ഇല്ലാത്ത ആരോപണം എച്ച് സലാം ഫേസ്ബുക്കിൽ എഴുതിയെന്നും ശോഭ

കരിമണൽ കടത്തിന്റെ അഴിമതി പണം എഎം ആരിഫിന് കൊടുക്കുന്ന പണിയാണ് എച്ച് സലാമിന്. തോട്ടപ്പള്ളിയിലെ സജീവൻ എന്ന സിപിഐഎം പ്രവർത്തകനെ വധിക്കാൻ കൂട്ടുനിന്നതും എച്ച് സലാം ആണെന്നും ശോഭ ആരോപിച്ചു.

Advertisement