ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

പള്ളിക്കലിൽ ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വൈഷ്ണവ് ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇന്ന് വൈകുന്നേരം 5.30നാണ് നാലം​ഗം സംഘം ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. മുങ്ങിപ്പോയ വൈഷ്ണവിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്.

Advertisement