അടുത്ത അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നാളെ

അടുത്ത അധ്യയന വര്‍ഷത്തെ സ്‌കൂള്‍ പാഠ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നാളെ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തിരുവനന്തപുരം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോട്ടണ്‍ ഹില്ലില്‍ രാവിലെ 11 മണിക്കാണ് ഉദ്ഘാടനം.
2,4,6,8,10 ക്ലാസുകളിലേക്കുള്ള പാഠ പുസ്തകങ്ങളുടെ വിതരണമാണ് ആദ്യം. ഈ ക്ലാസുകളില്‍ പഴയ പുസ്തകങ്ങള്‍ തന്നെയാണ്. അടുത്ത അധ്യായന വര്‍ഷം മുതല്‍ മാറ്റം വരുന്നതിനാല്‍ 1,3,5,7,9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം മെയ് ആദ്യം നടത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍ പരിചപ്പെടുത്തുന്നതിനു വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരണം നേരത്തെ ആക്കിയത്.

Advertisement