ബൃന്ദാകാരാട്ട് വരുന്ന പരിപാടിക്ക് എത്തിക്കോണം, ജനാധിപത്യ മഹിളാ അസോസിയേഷൻ പരിപാടിക്ക് ആളെ കൂട്ടാൻ കുടുംബശ്രീക്ക് ഗ്രൂപ്പിൽ നിർദ്ദേശം

ആലപ്പുഴ. സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷൻ പരിപാടിക്ക് ആളെ കൂട്ടാൻ കുടുംബശ്രീ അംഗങ്ങളെ എത്തിക്കാൻ സിഡിഎസ് ഗ്രൂപ്പിൽ നിർദ്ദേശം. സിപിഐഎം പി ബി അംഗം ബൃന്ദാ കാരാട്ട് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് ഔദ്യോഗിക ഗ്രൂപ്പിലെ നിർദ്ദേശം. സിഡിഎസ് ചെയർപേഴ്സൺ ആണ് നിർദ്ദേശം നൽകിയത്.
ആലപ്പുഴ , കഞ്ഞിക്കുഴിയിലെ സിഡിഎസ് ഗ്രൂപ്പിലാണ് നിർദ്ദേശം വന്നത്. കഞ്ഞിക്കുഴി ഇല്ലത്ത് കാവിൽ നാളെ രാവിലെ 10നാണ് പരിപാടി

Advertisement