കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം . മഞ്ചേരി കാരക്കുന്നില്‍ കാട്ടുപന്നി കുറുകെ ചാടിയതിനെതുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്.കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ വെട്ടിച്ചതിനെതുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പാലക്കാട് മലമ്പുഴ കവയില്‍ ഡാമില്‍ വെളളം കുടിക്കാനെത്തിയ കാട്ടാന ചളിയില്‍ അകപ്പെട്ടു.രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആനയെ കാടുകയറ്റാനായത്


മഞ്ചേരി കാരക്കുന്ന് ആലുങ്ങലില്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്,കാട്ടുപന്നി കുറുകേ ചാടിയതിനെതുടര്‍ന്ന് ഓട്ടോ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.മഞ്ചേരി പഴേടം തടിയംപുറത്ത് ഷഫീഖ് ആണ് മരിച്ചത്.ഭാര്യ സഹോദരന്‍ ഗള്‍ഫില്‍ പോകുന്നതിന്റെ ഭാഗമായി ഭാര്യ വീട്ടിലെക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.ഈ പ്രദേശത്ത് നിരന്തരം കാട്ടുപന്നി ശല്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു.

മലമ്പുഴ കവയില്‍ ഡാമില്‍ നിന്ന് വെളളം കുടിക്കാനെത്തിയ കാട്ടാന ചെളിക്കുളത്തില്‍ അകപ്പെട്ടു.ഇന്ന് പുലര്‍ച്ചെയാണ് സംഭവം
സ്റ്റാന്റപ്പ്
ഏറെനേരം ശ്രമിച്ചെങ്കിലും ആനയ്ക്ക് കരയിലേക്ക് കയാറാനായില്ല. തുടര്‍ന്ന് വനംവകുപ്പ് ആര്‍ആര്‍ടി സംഘവും മലമ്പുഴ എലിഫന്റ് സ്‌ക്വാഡും ചേര്‍ന്ന് ആനയെ രക്ഷപെടുത്തി.2 മണിക്കൂറോളം ചളിയില്‍ കുടുങ്ങി കിടന്ന ശേഷമാണ് ആനയെ കരയ്‌ക്കെത്തിക്കാനായത്.രക്ഷപെടുത്തിയ ആനയെ പിന്നീട് കാട് കയറ്റി.

കണ്ണാടി വടക്കുമുറിയില്‍ ലോറിയില്‍ നിന്ന് വിരണ്ടോടി നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ അക്കരമേല്‍ ശേഖരന്‍ എന്ന നാട്ടാനക്ക് 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തി.15 ദിവസത്തേക്ക് ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കരുതെ്ന്നാണ് വനം വകുപ്പ് നിര്‍ദേശം.കഴിഞ്ഞദിവസം ആനയുടെ രക്തം പരിശോധനക്ക് അയച്ചിരുന്നു.ആനയ്ക്ക് മദപ്പാട് ഇല്ലെന്നായിരുന്നു പരിശോധന റിപ്പോര്‍ട്ട്.ലോറിയില്‍ നിന്ന് ഇറങ്ങിയോടി. ശേഖരന്‍ രണ്ടരക്കോടിയിലേറെ രൂപയുടെ നാശ നഷ്ടമുണ്ടാക്കിയെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍

Advertisement