കൊച്ചിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുനല്‍കി തൃപ്പൂണിത്തുറയിലേക്ക് മെട്രോ സർവീസ്

കൊച്ചി. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്ക് മെട്രോ സർവീസ് ഇന്ന് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈൻ ആയാണ് മെട്രോയുടെ ഫ്ലാഗ് ഓഫ് നടത്തിയത്. തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് എസ് എൻ ജംഗ്ഷൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ സ്കൂൾ കുട്ടികളുമായി ആയിരുന്നു ട്രെയിനിന്റെ ആദ്യ യാത്ര

കൊച്ചിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകുനല്‍കിയാണ് തൃപ്പൂണിത്തുറയിലേക്ക് മെട്രോ സർവീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുമായി ഗംഗ എന്ന് പേരുള്ള മെട്രോ ട്രെയിൻ എസ് എൻ ജംഗ്ഷൻ സ്റ്റേഷനിലേക്ക് കന്നി യാത്ര നടത്തി. ആലുവ മുതൽ തൃപ്പൂണിത്തുറ വരെ 28.12 കിലോമീറ്റർ ദൂരത്തിൽ 25 സ്റ്റേഷനുകളാണ് ഉള്ളത്. 7377കോടി രൂപയാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഇതുവരെ ചിലവായത്. മെട്രോ തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോൾ തൊട്ടടുത്ത് തന്നെ റെയിൽവേ സ്റ്റേഷൻ ഉണ്ട് എന്നത് നേട്ടമാണ്, വാട്ടർ മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ യിലേക്ക് നീട്ടുന്ന കാര്യം സജീവമായി പരിഗണിക്കുന്നതും യാത്രക്കാർക്ക് ഏറെ ഗുണപ്രദമാകും. അടുത്തഘട്ടത്തിൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോയുടെ വിപുലീകരണ പദ്ധതികൾക്കും തുടക്കം കുറിച്ചുകഴിഞ്ഞു. അടുത്തഘട്ടത്തിൽ ഇൻഫോപാർക്ക് വരെയുള്ള മെട്രോയുടെ വിപുലീകരണ പദ്ധതികൾക്കും തുടക്കം കുറിച്ചുകഴിഞ്ഞു. സാധാരണക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾ ഏറ്റെടുത്ത കൊച്ചി മെട്രോയുടെ രാജനഗരി പ്രവേശനം കൂടി പൂർത്തിയാക്കുമ്പോൾ കൊച്ചിയുടെ ടൂറിസം മേഖലയ്ക്കും ഏറെ പ്രയോജനകരമാകും

Advertisement