സിദ്ധാര്‍ഥിനെ എസ്എഫ്ഐ സംഘം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന വെളിപ്പെടുത്തലില്‍ ഞെട്ടലോടെ നാട്

വയനാട്. സിദ്ധാര്‍ഥിനെ എസ്എഫ്ഐ സംഘം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന വെളിപ്പെടുത്തലില്‍ ഞെട്ടലോടെ നാട്, പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ പരിഷ്കാരങ്ങൾക്ക് നിർദേശം. കൂടുതൽ അധ്യാപകർക്ക് ഹോസ്റ്റൽ ചുമതല നൽകി. ഹോസ്റ്റലുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. അതേ സമയം സിദ്ധാർഥിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന വൈത്തിരി വാർഡ് മെമ്പർ Nk ജ്യോതിഷ്കുമാറിന്റെ വെളിപ്പെടുത്തലിൽ പോലീസ് സംഘം മൊഴി രേഖപ്പെടുത്തും

ഓരോ ഹോസ്റ്റലിലും ചുമതലക്കാരായി നാല് അധ്യാപകർ. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ചുമതലക്കാർ ‘ഒരു അസി. വാർഡന് ഹോസ്റ്റലിന്റെ മൊത്തം ചുമതല.
ഹോസ്റ്റലുകളിൽ കൂടുതൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും.ആൺകുട്ടികളുടെ ഹോസ്റ്റലിൽ സി.സി.ടി.വികൾ ഇതിനകം സ്ഥാപിച്ചു. വി.സിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഹോസ്റ്റൽ പരിഷ്കാരങ്ങൾക്കുള്ള ശുപാർശ. സിദ്ധാർത്ഥന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് പരിഷ്കാരങ്ങൾക്ക് തീരുമാനമെടുത്തത്. സിദ്ധാർത്ഥന്റെ മരണംകൊലപാതകമെന്ന് ആരോപിച്ച് ബിജെപി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .
CBI അന്വേഷണം ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ എം എം മണിക്ക് എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി.

മരണത്തിൽ കക്ഷിരാഷ്ട്രീയം കാണേണ്ടെന്നും കുടുംബത്തോടൊപ്പം സർക്കാരുണ്ടെന്നും ബിനോയ് വിശ്വം പ്രതികരിച്ചു

അതേസമയം വൈത്തിരി പഞ്ചായത്തംഗം എൻ കെ ജ്യോതിഷ് കുമാറിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചു.
മാധ്യമ ചർച്ചയിലെ വെളിപ്പെടുത്തലിലാണ് നോട്ടീസ് നൽകുക.ചർച്ചയിൽ ജ്യോതിഷ് കുമാർ നടത്തിയത് ഗുരുതരമായ വെളിപ്പെടുത്തലാണ്. സിദ്ധാർത്ഥിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി എന്നാണ് വെളിപ്പെടുത്തൽ.ഇതിനുശേഷം രണ്ട് എസ്എഫ്ഐക്കാർ അകത്തു കയറി വാതിലടച്ചു വെന്നും അഞ്ചുപേർ പുറത്ത് നിന്ന് വാതിൽ പൊളിച്ച് ആത്മഹത്യ എന്ന് വരുത്തി തീർത്തു എന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇക്കാര്യം കോളേജിലെ കുട്ടികൾ തന്നോട് പറഞ്ഞു എന്നും ജ്യോതിഷ് വെളിപ്പെടുത്തിയിരുന്നു. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക

Advertisement