വാർത്താനോട്ടം

2024 ഫെബ്രുവരി 27 ചൊവ്വ

BREAKING NEWS

👉 കാട്ടാന ആക്രമണം: മൂന്നാറിൽ ഹർത്താൽ, വാഹനങ്ങൾ തടയുന്നു.

👉മൂന്നാറില്‍ ഇന്നലെ രാത്രിയുണ്ടായ കാട്ടാന ആക്രമണത്തില്‍ കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്ന സുരേഷ് കുമാര്‍ (45) മരിച്ചു.



👉കന്നിമല തേയില ഫാക്ടറിയിലെ തൊഴിലാളിയായിരുന്ന സുരേഷ് കുമാര്‍ ജോലി കഴിഞ്ഞ് മറ്റു തൊഴിലാളികള്‍ക്കൊപ്പം ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

👉പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തില്‍.

👉മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ മുതല്‍ ഉച്ചവരെയും നാളെ 11 മണി മുതല്‍ ഉച്ചവരെയും നഗരത്തില്‍ ഗതാഗത നിയന്ത്രണം.






🌴കേരളീയം🌴


🙏ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ യാത്രികരില്‍ ഒരാള്‍ മലയാളിയാണെന്ന് സൂചന. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ യാത്രികരുടെ പേരുവിവരങ്ങള്‍ പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിക്കും.





🙏ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധിശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആവശ്യത്തില്‍ ഹൈക്കോടതി ഇന്ന്  വിധിപറഞ്ഞേക്കും.





🙏ചില ചരിത്രം പഠിക്കേണ്ടെന്ന്  ബിജെപി സര്‍ക്കാര്‍ പറയുന്നുവെന്നും പാഠ്യപദ്ധതി കേന്ദ്ര സര്‍ക്കാര്‍ മാറ്റുന്നതിനെ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  വ്യത്യസ്ത നയം സ്വീകരിച്ച്, പാഠഭാഗം പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.





🙏വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് മുംബൈയില്‍ അന്തരിച്ചു. 72 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു.  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

🙏ജനപ്രതിനിധി എന്ന നിലയില്‍ എപ്പോഴും വയനാട്ടില്‍ ഉണ്ടാകും എന്നതാണ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ നല്‍കുന്ന ഉറപ്പെന്ന് സിപിഐ സ്ഥാനാര്‍ത്ഥി ആനി രാജ. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും മല്‍സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു.



🙏താന്‍ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് മര്യാദകേട് കാണിക്കരുത് എന്നാണ് പറഞ്ഞത് എന്നും വിശദമാക്കി കെ സുധാകരന്‍ രംഗത്ത്.  മര്യാദകേട് എന്ന വാക്ക് വളച്ചൊടിച്ചാണ് തന്നെ ആക്ഷേപിക്കുന്നത്.

🙏നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത്, 35 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി  പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചു കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.



🙏ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ കെ.സി വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തോട് സന്നദ്ധത അറിയിച്ചെന്ന് സൂചന. വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു.



🙏ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ജോലി ചെയ്തിരുന്ന അതേ പാര്‍ലമെന്റ് മണ്ഡലത്തിന്റെ് പരിധിയില്‍ നിയമിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശം നല്‍കി.



🙏കൊവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ്  നിരക്ക് കുറച്ച് റെയില്‍വേ മന്ത്രാലയം.  ടിക്കറ്റ് നിരക്ക് 45 മുതല്‍ 50 ശതമാനം വരെ കുറയും. പുതിയ ടിക്കറ്റ് നിരക്ക് ഉടന്‍ നിലവില്‍ വരും.

🙏ഇന്നലെ നടക്കേണ്ടിയിരുന്ന ഐ എസ് സി പന്ത്രണ്ടാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാര്‍ച്ച് 21 ലേക്ക് മാറ്റി. പരീക്ഷ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് മാറ്റാനുളള തീരുമാനം അറിയിച്ചത്. കെമിസ്ട്രി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.



🙏കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്.

🙏ആലപ്പുഴ കെഎസ്എഫ്ഇ ഓഫിസില്‍ കളക്ഷന്‍ ഏജന്റ്  മായാദേവിയെ വെട്ടികൊല്ലാന്‍ ശ്രമം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


🙏കായംകുളത്തു മകന്‍ അമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തി. പുതുപ്പള്ളി മഹിളമുക്ക് പണിക്കശ്ശേരി ശാന്തമ്മ (71) യെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ഇളയ മകന്‍ ബ്രഹമദേവനെ (43) കായംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


🇳🇪    ദേശീയം  🇳🇪

🙏രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ക്രോസ് വോട്ടിംഗ് ഒഴിവാക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിത്. ഇന്നത്തെ  തെരഞ്ഞെടുപ്പിനായി എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്



🙏മഹാരാഷ്ട്രയില്‍  മറാഠാ സംവരണ പ്രക്ഷോഭം ശക്തമാകുന്നു. ജല്‍നയില്‍ പ്രക്ഷോഭകാരികള്‍ ട്രാന്‍സ്പോര്‍ട്ട് ബസ് കത്തിച്ചു.  പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ മഹാ വികാസ് അഘാഡി സഖ്യമെന്നും സര്‍ക്കാരിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും  മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ തിരിച്ചടിച്ചു.

🙏ഗ്യാന്‍വാപി പള്ളിയില്‍ ആരാധനയ്ക്ക് അനുവാദം തേടിയുള്ള ഹിന്ദു വിഭാഗത്തിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പള്ളിക്കമ്മറ്റി സുപ്രിം കോടതിയില്‍ ഹര്‍ജി
നല്‍കി.

🙏ജാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എംപി ഗീത കോഡ ബിജെപിയില്‍. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യയാണ് ഗീതാ കോഡ. റാഞ്ചിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ഗീത ബിജെപി അംഗത്വം സ്വീകരിച്ചത്.

🙏തീരസംരക്ഷണസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്കത് ചെയ്യേണ്ടിവരുമെന്ന് സുപ്രീം കോടതി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയ കേന്ദ്രസര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് രൂക്ഷമായി വിമര്‍ശിച്ചത്.





🙏തുടര്‍ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാണ്ടി റിസര്‍വ് ബാങ്ക് പേടിഎം
പേമെന്റ്‌സ് ബാങ്ക് പ്രവര്‍ത്തനം  നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പേടിഎം
സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ രാജി വെച്ചു.


കായികം

🙏ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ന്യൂസിലന്‍ഡാണ് ഒന്നാം സ്ഥാനത്ത്.

Advertisement