നടുക്കം,തിരുവനന്തപുരത്ത് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം തുമ്പില്ലാതെ പൊലീസ്

തിരുവനന്തപുരം. രണ്ട് വയസുകാരി നാടോടി ബാലികയെ രാത്രി തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ തുമ്പുകിട്ടാതെ പൊലീസ്. പേട്ടയിലാണ് സംഭവം
നാടോടി മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ബൈക്കിലെത്തിയവരാണ് തട്ടിക്കൊണ്ടു പോയത്
പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമെന്ന് മാതാപിതാക്കൾ. ബൈക്ക് അല്ല സ്കൂട്ടറെന്ന് സംശയം. സ്‌കൂട്ടറിൽ വന്നയാൾ കുട്ടിയെ കൊണ്ട് പോകുന്നത് മുതിർന്നവർ കണ്ടിട്ടില്ല. സ്കൂട്ടർ വന്നു എന്ന് പറയുന്നത് കുട്ടികൾ. ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിലും സ്കൂട്ടർ കണ്ടെത്തിയില്ല. മറ്റു വാഹനം സംശയിച്ചു പോലീസ്. എന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. ആദ്യം കുട്ടിയെ കണ്ടെത്തുക എന്നുള്ളതാണ് ലക്ഷ്യം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്

3മണിക്കുറിലധികമുള്ള ദൃശ്യങ്ങൾ ഉണ്ട്. മറ്റു ജില്ലകളിലെ പൊലിസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂട്ടർ മാത്രമല്ല മറ്റു ചില കാര്യങ്ങളും പരിശോധിക്കുന്നു. ആസൂത്രിതമാണോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല

തിരുവനന്തപുരം കൊല്ലം ആലപ്പുഴ കന്യാകുമാരി ജില്ലകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. പുറത്തു പറയാൻ തക്ക വിവരങ്ങളൊന്നും നിലവിൽ ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയ സ്ഥലത്തെ ഒഴിഞ്ഞ പ്രദേശങ്ങൾ, കെട്ടിടങ്ങൾ പരിശോധി ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

Advertisement