മത ചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികത്വം വഹിക്കുന്ന സാഹചര്യം, മുഖ്യമന്ത്രി

കരിപ്പൂര്‍.നാല് ദിവസങ്ങളിലായി നടന്ന പത്താമത് മുജാഹിദ് മർക്കസുദഅവ സംസ്ഥാന സമ്മേളനത്തിന് സമാപനം. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലപ്പുറം കരിപ്പൂരിൽ ആണ് സമ്മേളനം നടന്നത്

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പേരിൽ കരിപ്പൂരിലെ വെളിച്ചം നഗരിയിലായിരുന്നു സമ്മേളനം.മത ചടങ്ങുകളിൽ രാജ്യം ഭരിക്കുന്നവർ തന്നെ കാർമികത്വം വഹിക്കുന്ന സാഹചര്യമാണ് ഉള്ളതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു

നാല് ദിവസങ്ങളിലായി 45 സെഷനുകളാണ് സമ്മേളന വേദിയെ സമ്പന്നമാക്കിയത്.രാജ്യത്തിന് അകത്ത് നിന്നും , പുറത്ത് നിന്നുമായി നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പ്രസംഗിച്ചത്. ഖുർആൻ്റെ ശാസ്ത്രീയതയിലേക്ക് വെളിച്ചം വീശുന്ന എക്സിബിഷൻ കാണാൻ ആയിരകണക്കിനു പേരാണ് വെളിച്ചം നഗരിയിലെത്തിയത്.
അബ്ദു സമദ് സമദാനി എം.പി , പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു

Advertisement