തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് സിഎംആര്‍എല്‍ മണല്‍ കടത്തിയതിന് തെളിവുണ്ടോ, ലോകായുക്ത

Advertisement

ആലപ്പുഴ. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് മണല്‍ കടത്തിയതിന് തെളിവുണ്ടോയെന്ന് ലോകായുക്ത. മണല്‍ക്കടത്ത് അന്വേഷിക്കണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ഹര്‍ജിക്കാരനോട് ലോകായുക്തയുടെ ചോദ്യം.

തെളിവില്ലാതെ ആരോപണങ്ങള്‍ മാത്രം ഉന്നയിച്ചാല്‍ എങ്ങനെ അന്വേഷണം നടത്തുമെന്നും ലോകായുക്ത ചോദിച്ചു. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും.

സിഎംആര്‍എല്ലിനെ ഹര്‍ജിക്കാരന്റെ പരാതിയില്‍ എന്തുകൊണ്ട് കക്ഷി ചേര്‍ത്തില്ലെന്ന് ലോകായുക്ത ചോദിച്ചു. ഹര്‍ജിക്കാരന്‍ തര്‍ക്കപരിഹാര ബോര്‍ഡിന്റെ ഉത്തരവ് കൂടി പരിഗണിക്കണമെന്ന് മറുപടി നല്‍കി. ഈ ഉത്തരവ് കേസില്‍ കൊണ്ടുവന്നതിന്റെ പ്രസക്തി എന്തെന്ന് ലോകായുക്ത ചോദിച്ചു. ഹര്‍ജിക്കാരന്റെ വാദങ്ങള്‍ പ്രാഥമികമായി തൃപ്തികരമല്ലെന്നും ലോകായുക്ത. കെഎംഎംഎല്‍ അഭിഭാഷകനും സിഎംആര്‍എല്ലുമായി ഒരു കരാറുമില്ലെന്ന് അറിയിച്ചു.

99 കോടിയോളം രൂപയുടെ കരിമണല്‍ അനധികൃതമായി സിഎംആര്‍എല്‍ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയില്‍ നിന്ന് 10 ലക്ഷത്തോളം ടണ്‍ കരിമണല്‍ സിഎംആര്‍എല്‍ കടത്തിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

Advertisement